o ചെമ്പ്ര ഗവ. എൽ.പി. സ്കൂളിൽ കായികമേള സംഘടിപ്പിച്ചു
Latest News


 

ചെമ്പ്ര ഗവ. എൽ.പി. സ്കൂളിൽ കായികമേള സംഘടിപ്പിച്ചു

 ചെമ്പ്ര ഗവ. എൽ.പി. സ്കൂളിൽ  കായികമേള സംഘടിപ്പിച്ചു



മയ്യഴി: ചെമ്പ്ര ഗവൺമെന്റ് എൽ.പി. സ്കൂളിൽ വാർഷിക കായികമേള കായികോത്സവത്തിന്റെ നിറപ്പകിട്ടിൽ അരങ്ങേറി.

പ്രധാനാധ്യാപിക എ. വി.സിന്ധു ടീച്ചറുടെ അധ്യക്ഷതയിൽ ദേശീയ വോളിബോൾ റഫറിയും  കായികാധ്യാപകനുമായ അനീഷ് പി. മേള ഉദ്ഘാടനം ചെയ്തു.

“പ്രൈമറി തലത്തിലുള്ള ഇത്തരം കായിക മേളകളാണ് ഭാവിയിലെ മികച്ച കായിക താരങ്ങൾക്ക് അടിത്തറ പാകുന്നത്,” എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ചടങ്ങിന് ദീപ്തി ഹരിദാസ് നന്ദിയും രേഖപ്പെടുത്തി




കായികാധ്യാപകൻ വളപ്പിൽ വിനോദിന്റെ നേതൃത്വത്തിൽ മാഹി കോളേജ് മൈതാനത്ത് സംഘടിപ്പിച്ച മേളയിൽ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടു കൂടി നിരവധി മത്സരങ്ങൾ അരങ്ങേറി.അധ്യാപകരുടെയും അനധ്യാപകരുടെയും ഏകോപനത്തോടെ പരിപാടി വിജയകരമായി സമാപിച്ചു.

Post a Comment

Previous Post Next Post