*അഴിയൂരിൽ 115 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി*
അഴിയൂരിൽ: അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രതിന് മുൻവശത്ത് വെച്ചാണ് 115 ഗ്രാം കഞ്ചാവുമായി എറണാകുളം കണയന്നൂർ , വാഴക്കാലയിലെ കണ്ണാംമുറി വീട്ടിൽ ദിനേശ(62)നെ വടകര എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്. വി ആർ യും സംഘവും അറസ്റ്റ് ചെയ്തത്.
തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇയാളുടെ മലപ്പുറത്തെ കൊണ്ടോട്ടിയിലെ പുളിക്കൽലുള്ള താമസസ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വീട്ടിൽ നിന്നും 5.95 kg കഞ്ചാവും / 226500 രൂപയും പിടികൂടി. ഇതിനു മുൻപും സമാനമായ രീതിയിൽ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തതാണ് . അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ,പ്രിവന്റീവ് ഓഫീസർ ഉനൈസ് എൻ എം, പ്രിവന്റ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ. സി എം സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുസ്ബിൻ,ശ്യാംരാജ്, അനിരുധ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.


Post a Comment