*പുതുച്ചേരി യുവജനങ്ങൾക്ക് പരീക്ഷാ തീയതിയിൽ തർക്കം: UPSC സിവിൽ സർവീസ് മെയിനും ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷയും ഒരേ ദിവസം*
പുതുച്ചേരി: 2025-ലെ UPSC സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതുന്ന പുതുച്ചേരിയിലെ തൊഴിലന്വേഷകർക്ക്, അതേ ദിവസം നിശ്ചയിച്ചിരിക്കുന്ന പോണ്ടിച്ചേരി റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, 2025 ഓഗസ്റ്റ് 31-ന് (ഞായറാഴ്ച) സിവിൽ സർവീസ് മെയിൻ പരീക്ഷ രാജ്യവ്യാപകമായി നടക്കുന്നു. പുതുച്ചേരിയിൽ നിന്നും നിരവധി യുവതി-യുവാക്കൾ ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, പോണ്ടിച്ചേരി റവന്യൂ ഡിപ്പാർട്ട്മെന്റിലെ ഡെപ്യൂട്ടി തഹസിൽദാർ റിക്രൂട്ട്മെന്റ് എഴുത്തുപരീക്ഷയും അതേ ദിവസമാണ് നടക്കുന്നതെന്ന് DPAR (PW) 22-07-2025-ലെ അവരുടെ നോട്ടിഫിക്കേഷൻ വഴി അറിയിച്ചു.
പരീക്ഷ തീയതികൾ തമ്മിൽ പൊരുത്തക്കേട് വന്നതോടെ, പുതുച്ചേരിയിലെ ഉദ്യോഗാർത്ഥികൾ രണ്ട് പ്രധാന പരീക്ഷകളിൽ ഒന്നിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം നേരിടുകയാണ്. പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നെങ്കിൽ, യുവജനങ്ങൾക്ക് രണ്ട് പരിക്ഷകളിലും പങ്കെടുക്കാൻ കഴിഞ്ഞേനെയെന്നും അവർ പറയുന്നു.
സാധാരണ തൊഴിലന്വേഷകരുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പുതുച്ചേരി യുവജനങ്ങൾ ആവശ്യപ്പെടുന്നു.
പുതുച്ചേരി ലഫ്. ഗവർണ്ണർ, മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരീക്ഷ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.
Post a Comment