o CPI മാഹി ലോക്കൽ സമ്മേളനം
Latest News


 

CPI മാഹി ലോക്കൽ സമ്മേളനം

 CPI മാഹി ലോക്കൽ സമ്മേളനം.



CPI മാഹി ലോക്കൽ സമ്മേളനം സ:പി.കെ.നാരായണൻ നഗറിൽ ("ഞേറക്കോൾ") വെച്ച് 10.08.2025ന് നടന്നു.

സഖാക്കൾ ടി.എം.രാജൻ, ആൻ്റണി റോമി എന്നിവർ പ്രസീഡിയം ആയി നിയന്ത്രിച്ച സമ്മേളനം CPI കണ്ണൂർ ജില്ലാ കൗൺസിൽ അംഗം സ:അഡ്വ.എം.എസ്.നിഷാദ് ഉദ്ഘാടനം ചെയ്തു.

സ:ലജീഷ്.ടി.എം. രക്തസാക്ഷി പ്രമേയവും, സ:അനീഷ്.ടി.എം. അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സ:സിഗേഷ് ഞേറക്കോൾ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

സ:സിഗേഷ് ഞേറക്കോൾനെ CPI മാഹി ലോക്കൽ കമ്മിറ്റി സിക്രട്ടറിയായും

സ:ആൻ്റണി റോമിയെ CPI മാഹി ലോക്കൽ കമ്മിറ്റി അസ്സിസ്റ്റൻ്റ് സിക്രട്ടറിയായും തിരഞ്ഞെടുത്തു.

മുൻസിപ്പാൽ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുക

തകർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക

എല്ലാ ഒഴിവുകളും ഉടൻ നികത്തി ഉദ്യോഗക്ഷാമം പരിഹരിച്ച് സർക്കാർ ഓഫീസുകൾ ജനോപകാരപ്രഥമാക്കുക എന്നീ വിഷയങ്ങൾ ചൂണ്ടി കാണിച്ചു സർക്കാരിനോട് പ്രമേയമായി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post