o *ഓവ് ചാലിൻ്റെ സ്ലാബ് തകർന്ന് ലോറിയുടെ വീൽ താഴ്ന്നു*
Latest News


 

*ഓവ് ചാലിൻ്റെ സ്ലാബ് തകർന്ന് ലോറിയുടെ വീൽ താഴ്ന്നു*

 *ഓവ് ചാലിൻ്റെ സ്ലാബ് തകർന്ന് ലോറിയുടെ ടയർ താഴ്ന്നു*



കുഞ്ഞിപ്പള്ളി : ഇന്നലെ വൈകിട്ട് നാലരയോടെയാണ് അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസ് ആരംഭിക്കുന്നിടത്ത്  മാഹി സർവീസ് റോഡിൻ്റെ ഭാഗത്തെ സ്ലാബ് തകർന്ന് കരിങ്കൽ ടൈലുകൾ കയറ്റിയ ലോറി അപകടത്തിൽപ്പെട്ടത്


കുഞ്ഞിപ്പള്ളി ഭാഗത്ത് പലയിടത്തും റോഡിന് സമാന്തരമായാണ് ഓവ്ചാലിൻ്റെ സ്ലാബുകളുമുള്ളത്

ആയതിനാൽ ബസുകളും, ഭാരം കയറ്റിയ ലോറിയുമടക്കം മിക്ക വാഹനങ്ങളും ഓവർടേക്ക് ചെയ്യുന്ന സമയത്ത് സ്ലാബിന് മീതെ കയറാറുണ്ട് ഇത് പലപ്പോയും സ്ളാബ് തകരാൻ കാരണമാവുന്നുണ്ട്


ഓവ് ചാൽ റോഡിനേക്കാളും ഉയരത്തിൽ പണിത് കാൽ നടയാത്രക്കാർക്ക് സുരക്ഷയോടെ സഞ്ചരിക്കുവാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാവുകയാണ്

Post a Comment

Previous Post Next Post