*ആളിക്കത്തി പ്രതിഷേധം: തെരുവ് നായകളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് പ്രകടനവും പൊതുയോഗവും നടന്നു*
മാഹി : തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നും തെരുവ് നായകളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ നടത്തിയ ധർണ്ണ അഡ്വ . സിജിത്ത് എം ഉദ്ഘാടനം ചെയ്തു.
ധർണ്ണയിലും പ്രതിഷേധ റാലിയിലും നിരവധി പേർ പങ്കെടുത്തു
മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് കവലയിൽ നിന്ന് പുറപ്പെട്ട പ്രതിഷേധപ്രകടനം മാഹി അഡ്മിനിസ്ട്രേറ്റരുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം അറിയിച്ച ശേഷം മുണ്ടോക്കിൽ സമാപിച്ചു'. തുടർന്ന് മുണ്ടോക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പള്ള്യൻ പ്രമോദിൻ്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ
ജെ.എഫ്.ആർ.എ. പ്രസിഡണ്ട് ഷാജി പിണക്കാട്ട്, പൊതു പ്രവർത്തകരായ ചന്ദ്രഹാസൻ, കെ ഇ മമ്മു , കെ സി നിഖിലേഷ് , മുൻ കൗൺസിലർ സൈനബ,അജിത പവിത്രൻ ,റെസി അസോസിയേഷൻ സെക്രട്ടറി വസന്ത് മങ്ങാട്ട്,കവിയും സാമൂഹിക പ്രവർത്തകനുമായ
രാജേഷ് പനങ്ങാട്ടിൽ
എം.ആർ.എ. മുൻ പ്രസിഡന്റ്.അഹമ്മദ് ടി.പി,എം.ആർ.എ.എക്സിക്യൂട്ടീവ് അംഗം ജസീമ മുസ്തഫ
എന്നിവർ ആശംസകളർപ്പിച്ചു'
എം.ആർ.എ. സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതവും,
എംആർഎ ട്രഷറർ ഹാരിസ് വിഎം നന്ദിയും പറഞ്ഞു
Post a Comment