o തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും കെ കെ രാഗേഷ്
Latest News


 

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും കെ കെ രാഗേഷ്

 തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
കെ കെ രാഗേഷ്



മയ്യഴി : തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി  സി പി ഐ എം ൻ്റെ നേതൃത്ത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

പുതുച്ചേരി സർക്കാർ മാഹിയോട് തുട രുന്ന അവഗണനക്കെതിരെ സിപിഐ എം നേതൃത്വത്തിൽ മാഹി സിവിൽസ് സ്റ്റേഷനിലേക്ക് നടന്ന  ബഹുജന 

മാർച്ച്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു.

സി കെ രമേശൻ, മുഹമ്മദ് അഫ്സൽ, വി ജനാർദ്ദനൻ, അഡ്വ : ടി അശോക് കുമാർ, കെ ജയപ്രകാശൻ, വി എം സുകുമാരൻ എന്നിവർ സംസാരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, റേഷൻ സംവിധാനം പുന:സ്ഥാപിക്കുക,

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക,  ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഒഴിവുള്ള മുഴുവൻ തസ്തികയിലും നിയമനം നടത്തുക, ബൈപ്പാസ് അപ്രോച്ച് റോഡ് പണി പൂർത്തിയാക്കുക, 

മാഹി സ്‌പിന്നിങ് മിൽ തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചാണ് സമരം. മാഹി പള്ളിമൈതാനം കേന്ദ്രീകരിച്ച് മാർച്ച് ആരംഭിച്ചു.

Post a Comment

Previous Post Next Post