*ഏടന്നൂരിൽ വിഎസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു*
സിപിഐഎം ഏടന്നൂർ വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ സമുന്നത നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏടന്നൂർ റെഡ് കോർണറിൽ വച്ച് നടന്ന പരിപാടി സിപിഐഎം ന്യൂ മാഹി ലോക്കൽ സെക്രട്ടറി കെ. ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. സമര പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു സഖാവ് വിഎസിന്റെ ജീവിതം എന്ന് കെ. ജയപ്രകാശൻ അനുസ്മരിച്ചു. വിഎസിന്റെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുന്നത് പുതിയകാലത്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി സഖാക്കൾക്ക് കരുത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ. നൗഷാദ്, കെ. പ്രീജ എന്നിവർ സംസാരിച്ചു.
Post a Comment