മൂന്നാം ഗേറ്റ് റോഡ് പണി വൈകിപ്പിക്കുന്നതിൽ വാഴ നട്ട് പ്രതിഷേധം
അഴിയൂർ:- അഴിയൂരിൽ നിന്നും മോന്താലിലേക്ക് പോകുന്ന മൂന്നാംഗേറ്റ് റോഡ് അറ്റകുറ്റ പണിയുടെ പേരു പറഞ്ഞ് റോഡ് പൊളിക്കുകയും, അടക്കുകയും ചെയ്തിട്ട് ദിവസങ്ങളോളമായി. ഇതു മൂലം പ്രദേശവാസികൾക്കും യാത്രക്കാർക്കും ഉണ്ടാക്കുന്ന പ്രയാസത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി പി ഇബാഹിം അദ്ധ്യക്ഷത വഹിച്ചു. മുബാസ് കല്ലേരി, മുസ്തഫ പള്ളിയത്ത് എന്നിവർ സംസാരിച്ചു.നാട്ടുകാരുടെ ഭാഗത്ത് നിന്ന് റോഡിൽ വാഴ നട്ട് പ്രതിഷേധവും ഉണ്ടായിട്ടുണ്ട്.
Post a Comment