o ഭാരതം ഒരു സാംസ്കാരിക രാഷ്ട്രം -ജെ.നന്ദകുമാ
Latest News


 

ഭാരതം ഒരു സാംസ്കാരിക രാഷ്ട്രം -ജെ.നന്ദകുമാ

 *ഭാരതം ഒരു സാംസ്കാരിക രാഷ്ട്രം -ജെ.നന്ദകുമാർ*



മാഹി: ഭാരതം ഒരു സാംസ്കാരിക രാഷ്ട്രമാണ്. ഭാരത രാഷ്ട്രം ആത്യന്തികമായി ഒരു സാംസ്കാരിക- ആധ്യാത്മിക സങ്കല്പമാണെന്നും പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരത്തിൽ വിശാല ഭാരതം പവിത്ര ഭാരതം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.

ഭാരതത്തെ അമ്മയായി കണ്ടവരാണ് ഭാരതമാതാവ് എന്ന സങ്കൽപ്പവും ഉണ്ടാക്കിയതെന്നും

ഭാരതം എന്ന പേരും ഭാരതമാതാവ് എന്ന സങ്കൽപവും ആക്ഷേപത്തിന് വിഷയമാക്കുന്നവർ സത്യത്തിന് നേരെ കണ്ണടക്കുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു.


മാഹി മുൻസിപ്പൽ ടൌൺ ഹാളിൽ നടന്ന പഠനശിബിരത്തിൻ്റെ ഒന്നാം സഭയിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ.സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ. സഞ്ജയൻ ആമുഖഭാഷണം നടത്തി. 

ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു,

സ്വാഗത സംഘം ചെയർമാൻ ഡോ. ഭാസ്കരൻ കാരായി എന്നിവർ പ്രസംഗിച്ചു. ശ്രീലക്മി രാജേഷിൻ്റെ പ്രാർഥനാ ഗാനത്തോടെയാണ് ശിബിരം ആരംഭിച്ചത്.

രണ്ടാം സഭയിൽ ഭാരത ദേശീയത - രാജ നൈതിക സാംസ്കാരിക  പരിപ്രേക്ഷ്യമെന്ന വിഷയത്തിൽ ബി.എം.എസ്. മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജി നാരായണൻ സംസാരിച്ചു. ഉപാധ്യക്ഷൻ ഡോ. എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മൂന്നാം സഭയിൽ ഏകാത്മ മാനവദർശനം - അടിസ്ഥാന സങ്കൽപ്പങ്ങൾ എന്ന വിഷയത്തിൽ വാഴൂർ എൻ.എസ്.എസ്. കോളേണ്ട് റിട്ട. പ്രൊഫ. ബി. വിജയകുമാർ സംസാരിച്ചു. സെക്രട്ടറി ഡോ. സി.എ. ഗീത അധ്യക്ഷത വഹിച്ചു. നാലാം സഭയിൽ വികസിത ഭാരതം - ഏകാത്മ മാനവ ദർശനത്തിൻ്റെ സാധ്യതകൾ എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. മുൻ അധ്യക്ഷൻ ഡോ. എം. മോഹൻദാസ്, കാര്യാധ്യക്ഷ ഡോ. എസ്. ഉമാദേവി, അധ്യക്ഷൻ ഡോ. സി.വി. ജയമണി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.  ഉപാധ്യക്ഷൻ ഡോ. കെ.പി. സോമരാജൻ മോഡറേറ്ററായി. സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. കെ. അശോകൻ പ്രസംഗിച്ചു.

Post a Comment

Previous Post Next Post