രക്ഷിതാക്കളുടെ കൂട്ടായ്മ ആദരവ് സമർപ്പണം സംഘടിപ്പിച്ചു
മാഹി: മാഹി ഗവ. എൽ പി സ്കൂൾ കാൻ്റീനിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും പിരിഞ്ഞ കമല,
2023 - 25 കാലയളവിൽ സ്ക്കൂൾ എസ് എം സി ചെയർപേഴ്സണായി പ്രവർത്തിച്ച ആയിഷാബി
2023 - 25 കാലയളവിൽ സ്ക്കൂൾ പി ടി എ പ്രസിഡണ്ടായിരുന്ന സാബിർ കിഴക്കയിൽ എന്നിവരെ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ ആദരിച്ചു.
ഗവ. എൽ പി സ്കൂൾ മാഹി എസ് എം സി ചെയർപേഴ്സൺ അജേഷ് ,സ്‌കൂൾ പ്രധാന അധ്യാപകൻ അജിത് , എസ് എം സി വൈസ് ചെയർപേഴ്സൺ സുനൈന റിയാസ്, സജിത ടീച്ചർ എന്നിവർ പങ്കെടുത്തു
Post a Comment