o ചൊക്ലി മേക്കുന്നിന് സമീപം മത്തി പറമ്പിൽ വാടക സാധനങ്ങൾ ഇറക്കുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം.
Latest News


 

ചൊക്ലി മേക്കുന്നിന് സമീപം മത്തി പറമ്പിൽ വാടക സാധനങ്ങൾ ഇറക്കുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം.

 ചൊക്ലി മേക്കുന്നിന് സമീപം മത്തി പറമ്പിൽ  വാടക സാധനങ്ങൾ ഇറക്കുന്നതിനിടെ  മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ;  വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. 



മത്തിപ്പറമ്പിൽ ഒളവിലം നോർത്ത് യുപി സ്കൂളിന് സമീപത്തെ ഇറക്കത്തിലാണ്  അപകടം നടന്നത്. വാടക സാധനങ്ങൾ ഇറക്കുന്ന സമയം KL 58 AD 1898 ( പുഷ്പക് ) മഹീന്ദ്ര കമ്പനിയുടെ സുപ്രോ ഗുഡ്സ് മിനിലോറി നിർത്തിയിട്ടിരുന്നതിനിടെ നിരങ്ങി  താഴോട്ട് നീങ്ങി  വീട്ടിനു മുന്നിൽ തുണിയലക്കുകയായിരുന്ന കുണ്ടൻ ചാലിൽ ഹൗസിൽ ജാനു (85)വിൻ്റെ മേലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി മഹേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മുൻവശത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായതത്രെ.

Post a Comment

Previous Post Next Post