അഴിയൂരിൽ വാഴയിൽ ഡ്രൈനേജ് കം ഫുട്പാത്ത് എം.എൽ.എ കെ.കെ.രമ ഉൽഘാടനം ചെയ്തു.
അഴിയൂർ: ദീർഘകാലത്തെ യാത്രാദുരിതത്തിനും വെള്ളക്കെട്ടിനും പരിഹാരമെന്നോണം അഴിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പഞ്ചായത്ത് ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വാഴയിൽ ഡ്രൈനേജ് കം ഫുട്പാത്ത് വടകര എം.എൽ.എ കെ.കെ.രമ ഉൽഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ , വാർഡ് വികസനസമിതി കൺവീനർ നവാസ് നെല്ലോളി, കെ. അൻവർ ഹാജി, സാജിദ് നെല്ലോളി, പി.കെ. കാസിം, ടി.സി.എച്ച് ജലീൽ , ചെറിയ കോയ തങ്ങൾ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമൈമൂന ടീച്ചർ സ്വാഗതവും, വികസന സമിതി അംഗം ജബ്ബാർ നെല്ലോളി നന്ദിയും പറഞ്ഞു.
ഷാനിസ്മൂസ്സ, ഇക്ക്ബാൽ അഴിയൂർ, റഹീസ് പി.പി., ഇസ്മായിൽ ഏ.വി, സഫീർ പുല്ലമ്പി, മഹമൂദ് ഫനാർ, ഹനീഫ പുല്ലമ്പി, സമദ് കുന്നുമ്മൽ , റാജിസ് അഴിയൂർ എന്നിവർ നേതൃത്വം നൽകി.
Post a Comment