ദേശിയ പാത യാത്ര ദുരിതം എം പി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ
ചോമ്പാല : അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് യു.ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചു. റോഡിലെ യാത്ര ദുരിത പുർണമാണ് . ഈ കാര്യത്തിൽ ദേശീയ പാത അതോററ്ററിയും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി. 26 ന് വടകര ശാദി മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന തദ്ദേശീയം 2025 വിജയിപ്പിക്കാനും തിരുമാനിച്ചു. കൺവെൻഷൻ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. പി ബാബുരാജ്, യു എ റഹീം, വി പി പ്രകാശൻ , പ്രദീപ് ചോമ്പാല , വി കെ അനിൽ കുമാർ , പി പി ഇസ്മായിൽ , ഭാസ്ക്കരൻ മോനാച്ചി, കാസിo നെല്ലോളി, സി സുഗതൻ , ഇസ്മായിൽ മാളിയേക്കൽ, ഹാരിസ് മുക്കാളി, എന്നിവർ സംസാരിച്ചു.
Post a Comment