അഴിയൂർ-തലശ്ശേരിബൈപ്പാസ് ഇരുട്ടിൽ തന്നെ.
കേരളത്തിലെ ദേശീയപാത-66 ശൃംഖലയിൽ തുറന്നുകൊടുത്ത അഴിയൂർ-തലശ്ശേരി ബൈപ്പാസിൽ ഒരുവർഷം കഴിഞ്ഞിട്ടും പ്രകാശമില്ല. മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെ നീളുന്ന 18.6 കിലോമീറ്റർ ഇരുട്ടിലാണ്. 1860 വിളക്കുകളാണ് വേണ്ടത്. 2024 മാർച്ചിൽ ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയാണിത്. ഇതുവരെ വെളിച്ചം നൽകാൻ ദേശീയപാത അതോറിറ്റിക്ക് കഴിഞ്ഞില്ല. സംസ്ഥാനസർക്കാരും ഗൗരവമായി ഇടപെട്ടില്ല.
18.6 കിലോമീറ്റർ വരുന്ന അഴിയൂർ-തലശ്ശേരി ബൈപ്പാസിൽ ഇരുഭാഗത്തുമായി 930 വിളക്കുകൾ വീതം വേണം. നിലവിൽ ടോൾപ്ലാസയുടെ അരികിലായി 180-ഓളം വിളക്കുകൾ മാത്രം സ്ഥാപിച്ചു. 2024-ൽ ടെൻഡർ നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ഒന്നും നടന്നില്ല. കെഎസ്ഇബിയുടെ ലൈൻ വലിച്ചാണ് കണക്ഷൻ നൽകുന്നത്. ടോൾ പ്ലാസയുമായി ബന്ധപ്പെട്ട് കെഎസ്ഇബി വൈദ്യുതി നൽകിയിരുന്നു. തെരുവുവിളക്കുകൾക്ക് വൈദ്യുതി ഇതുവരെ നൽകിയിട്ടില്ലെന്ന് സെക്ഷൻ അധികൃതർ അറിയിച്ചു.
ടെൻഡർ നൽകിയിട്ടുണ്ട്ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു ബൈപ്പാസിന്റെ നിർമാണച്ചുമതല. വൈദ്യുതവിളക്കുകൾ സ്ഥാപിക്കൽ കമ്പനിയുടെ പദ്ധതിയിൽ വരില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതിന് പ്രത്യേക ടെൻഡർ നൽകിയിട്ടുണ്ട്. നടപടി പുരോഗമിക്കുകയാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
Post a Comment