o പാമ്പള്ളി മഹമൂദിൻ്റെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചിച്ചു.
Latest News


 

പാമ്പള്ളി മഹമൂദിൻ്റെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചിച്ചു.

 പാമ്പള്ളി മഹമൂദിൻ്റെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചിച്ചു.



അഴിയൂർ: കഴിഞ്ഞ ദിവസം വിട പറഞ്ഞ മുസ്ലിം ലീഗ് വടകരമണ്ഡലം സെക്രട്ടറിയും മത, സാമൂഹ്യ, വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ സാന്നിദ്ധ്യവുമായിരുന്ന പ്രൊ: പാമ്പള്ളി മഹമൂദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗ് മണ്ഡലം വൈ: പ്രസിഡണ്ട് കാസിം നെല്ലോളി അദ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി,ഏ.ടി. ശ്രീധരൻ, എം.പി. ബാബു, ഒ.പി.മൊയ്തു, ടി.സി.രാമചന്ദ്രൻ, ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ.ഭാസ്കരൻ, പ്രൊ. മുഹമദ് സെലീം, ഇ.ടി. അയ്യൂബ് , കെ.എസുരേന്ദ്രൻ, വി.വി. മുഹമദലി, ഒ.കെ. ഇബ്രാഹിം പ്രദീപ് ചോമ്പാല, പി പി ഇസ്മാ യിൽ,കണ്ണോത്ത് ഹുസ്സൻ കുട്ടി ഹാജി, ഹാരിസ് മുക്കാളി, ബദ്റു ദുജ മൗലവി, ടി.സി.എച്ച് അബൂബക്കർ ഹാജി, മു ബാസ് കല്ലേരി, റഫീഖ് അഴിയൂർ, സയ്യിദ് ഫഹദ് വി.സി.പാമ്പള്ളി അബൂബക്കർ, മനാഫ് മനയിൽ സംസാരിച്ചു ഹിബത്തുള്ള യമാനി പ്രാർത്ഥന നടത്തി. യു.എ. റഹീം അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.പി. ജഅഫർ സ്വാഗതം പറഞ്ഞു. വസതി പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ , കെ. കെ. രമ എം എൽ എ , മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ. നവാസ്, ഡോ: മുജീബ് നെല്ലികുത്ത്, എം.പി. ഷാജഹാൻ,ശുഹൈബ് കുന്നത്ത്, അഫ്നാസ് ചോറോട് സന്ദർശിച്ചു.

Post a Comment

Previous Post Next Post