മാഹി ടൗണിൽ പൊതു ടോയ്ലറ്റുകളില്ല. സന്ദർശകർ വലയുന്നു
മാഹി: നിത്യേന ആയിരക്കണക്കിനാളുകൾ വന്നെത്തുന്നപ്രമുഖ വാണിജ്യ കേന്ദ്രമായ മാഹി ടൗണിൽ പൊതുടോയ്ലറ്റ് ഇല്ലാത്തത് ജനങ്ങളെ വല്ലാതെ വലയ്ക്കുന്നു.
ടോയ്ലറ്റിൽ പോകാൻ നിർവ്വാഹമില്ലാത്ത അവസ്ഥയാണ്.
മാഹി പള്ളിക്ക് മുന്നിൽ നഗരസഭാ കെട്ടിട സമുച്ഛയത്തിനകത്തെ ടോയ്ലറ്റ് അടച്ചിട്ടിട്ട് മാസങ്ങളായിനഗരത്തിലെ പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകളാണെങ്കിൽ .പമ്പുകളിലെത്തുന്ന വാഹന യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയുമാണ് .ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഹോട്ടലുകൾക്കും ടോയ്ലറ്റുകളുമില്ല. മാഹിയിൽ ഇനി ഫെസ്റ്റിവൽ സീസണാണ്. ഓണം കഴിഞ്ഞാൽ മാഹി പെരുന്നാളായി
Post a Comment