o ശ്രീകൃഷ്ണ ജയന്തി* *ബാലഗോകുലം - ബാലദിനം *മഹാശോഭായാത്ര
Latest News


 

ശ്രീകൃഷ്ണ ജയന്തി* *ബാലഗോകുലം - ബാലദിനം *മഹാശോഭായാത്ര

 *ശ്രീകൃഷ്ണ ജയന്തി* 
*ബാലഗോകുലം - ബാലദിനം *മഹാശോഭായാത്ര*  



*സെപ്റ്റംബർ 10* *പതാകദിനം* 
*ഗോപൂജ*




.

അഴിയൂർ :  ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി 

ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ 

എന്ന സന്ദേശമുയർത്തി 

സെപ്റ്റംബർ 14 ഞായറാഴ്ച 

അഴിയൂരിൽ  മഹാശോഭായാത്ര സംഘടിപ്പിക്കുന്നു.


ആഘോഷത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 10 ബുധനാഴ്ച്ച കാലത്ത് 7 മണിക്ക് അഴിയൂർ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബാലഗോകുല പതാക ഭക്തിനിർഭരമായി ഉയർത്തും. അന്നേ ദിവസം കാലത്ത് 8 മണിക്ക് അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ ഗോമാതാ പൂജയും ഉണ്ടായിരിക്കുന്നതാണ്.ഈ വർഷത്തെ ബാലദിനാഘോഷം 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച (1201 ചിങ്ങം 29) വൈകിട്ട് 3 മണിക്ക് കൃഷ്ണവേഷം കെട്ടിയ ബാലികാ ബാലന്മാരുടെയും, ഗോപികമാരുടെയും, താലപ്പൊലിയേന്തിയ അമ്മമാരുടെയും,നിശ്ചല ദൃശ്യങ്ങളും,ഗോപികാ നൃത്തവും, വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും, ഭജന സംഘങ്ങളുടെയും അകമ്പടിയോടു കൂടി മഹാശോഭായാത്ര ചോമ്പാൽ ശ്രീ ആവിക്കര ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു മെയിൻ റോഡ് വഴി അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.തുടർന്ന് പ്രസാദ വിതരണവും നടക്കും

Post a Comment

Previous Post Next Post