o സ്വർണ്ണ മാല, തട്ടിപ്പറിച്ചു മോഷ്ടാവിന് കിട്ടിയത് മുക്ക് പണ്ടം
Latest News


 

സ്വർണ്ണ മാല, തട്ടിപ്പറിച്ചു മോഷ്ടാവിന് കിട്ടിയത് മുക്ക് പണ്ടം


വിധവയുടെ സ്വർണ്ണമാല കവർച്ച നടത്തിയ സംഭവം. പ്രതി സമാനമായ  മറ്റൊരു കേസിലും പ്രതി



തലശ്ശേരി:നട്ടുച്ചക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന വിധവയുടെ കഴുത്തിലെ സ്വർണ്ണ മാല കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന. പ്രതി മറ്റൊരു കേസിലും പ്രതിയായതായി പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്‌കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം വെച്ച് റോഡിൽ കൂടി നടന്ന് സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കവിയൂരിലെ കുട്ടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭാർഗ്ഗവിയുടെ കഴുത്തിലെ മൂന്ന് പവൻ ചെയിൻ എതിർ ദിശയിൽ നിന്നും ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പ്രതി പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞതായി പരിതി. ഏകദേശം പകൽ പന്ത്രണ്ട് മണിയോടെയാണ് പരാതിക്കാധാരമായ സംഭവം

ആ ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാദാപുരം പോലീസ് പരിധിയിൽ സമാനമായ കേസിലും പ്രതിയാണെന്നുമാണ് സൂചന.

കഴിഞ്ഞ ദിവസം രാവിലെ തലായി ഗോപാല പേട്ടയിലെ സ്കൂ‌ളിലെ പാചക തൊഴിലാളിയായ കതിരൂർ നാലാം മൈലിലെ ശശികലയുടെ കഴുത്തിൽ നിന്നും സ്വർണ്ണ ചെയിൻ പിടിച്ച് പറിച്ച്കൊണ്ട് പോയതും അതേ ദിവസംകൂത്ത് പറമ്പിൽ നിന്നും സ്ത്രീയുടെ ചെയിൻ അപഹരിച്ചതും പ്രതിയാണെന്നാണു മത്രെ സൂചന.

പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്


സ്വർണ്ണ മാല, തട്ടിപ്പറിച്ചു മോഷ്ടാവിന് കിട്ടിയത് മുക്ക് പണ്ടം

തലശ്ശേരി: സ്വർണ്ണ മാലയെന്ന് കരുതി സ്ത്രീയുടെ കഴുത്തിൽ നിന്നും കറുത്ത ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് പിടിച്ച് പറിച്ച് കൊണ്ട് പോയത് മുക്ക് പണ്ടം. ഇത് സംബന്ധിച്ച് പാചക തൊഴിലാളിയായ കതിരൂർ നാലാംമൈലിലെ സായൂജ്യത്തിൽ ശശികല തലശ്ശേരി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതര മണിയോടെ സ്കൂട്ടറിൽ എത്തിയ യുവാവ് വഴി ചോദിക്കാനുണ്ടെന്ന് പറഞ്ഞ് ശശികലയുടെ അടുത്ത് വണ്ടി നിർത്തി പെട്ടെന്ന് കഴുത്തിൽ കിടക്കുന്ന മാല പിടിച്ച് പറിച്ച് കൊണ്ട് പോവുകയായിരുന്നു. പിടിവലിയിൽ ശശികല നിലത്ത് വീഴുകയും, ചെയ്‌തതായിട്ടാണ് പരാതി. 350 രൂപ വില വരുന്നതാണ് മുക്ക് പണ്ടം. തലശ്ശേരിപോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നുണ്ട്. സ്വർണ്ണത്തിന് വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ളവരെ കരുതിയിരിക്കണമെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ


Post a Comment

Previous Post Next Post