വാഹന പ്രചാരണ ജാഥ
മയ്യഴി
പുതുച്ചേരി സർക്കാരിന്റെ മാഹിയോടുള്ള അവഗണനക്കെതിരെ 5ന് സിപിഐഎം നേതൃത്വത്തിൽ നടത്തുന്ന മാഹി സിവിൽ സ്റ്റേഷൻ മാർച്ചിന്റെ പ്രചരണാർത്ഥം വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി എം സുകുമാരൻ, കെ പി നൗഷാദ്, കെ പി വിജയബാലു, ഹാരിസ് പരന്തിരാട്ട്, കെ പി വിനേഷ്, ടി.കെ ഗംഗാധരൻ കെ ദാമോദരൻ, റോഷിത്ത്, അഭിഷേക് പന്തക്കൽ, യു ടി സതീശൻ, വിനയൻ പുത്തലം, വി രഞ്ജിന സി ടി വിജീഷ് എന്നിവർ സംസാരിച്ചു. മൂലക്കടവിൽ നിന്നും ആരംഭിച്ച ജാഥ വളവിൽ സമാപിച്ചു.
Post a Comment