o രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷിച്ചു
Latest News


 

രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷിച്ചു

 രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷിച്ചു



മാഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81- മാത് ജന്മദിനം സദ്ഭാവന ദിനമായി ആഘോഷിച്ചു. രാജിവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്‌തു. പ്രഭാകരൻ ചെമ്പ്ര അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പുതുച്ചേരി സംസ്ഥാന ജന: സെക്രട്ടറി എം.കെ ശ്രീജേഷ്, ജീബേഷ് കുമാരൻ സംസാരിച്ചു. മധുര പലഹാര വിതരണവും നടത്തി.

Post a Comment

Previous Post Next Post