o ഉണങ്ങിയ മരം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്നു
Latest News


 

ഉണങ്ങിയ മരം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്നു

 ഉണങ്ങിയ മരം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്നു 



അഴിയൂർ:ചിറയിൽ പീടിക മോന്തൽപ്പാലം പി ഡബ്യൂ ഡി  റോഡിൽ മാനച്ചാൽ ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തി  പടുമരം. ഉണങ്ങിയ  മരo വിഴാൻ പാകത്തിലായിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം വലിയ കൊമ്പ് പൊട്ടി വിണിരുന്നു. അതു വഴി പോയ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു. പല തവണ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ ശിഖിരങ്ങൾ മാത്രമാണ് മുറിച്ച് മാറ്റിയത്.ദിനം പ്രതി നുറുകണക്കിന് വാഹനങ്ങൾ പോവുന്ന മട്ടന്നൂർ എയർപോർട്ട് റോഡാണിത്. ദേശീയ പാതയിൽ യാത്ര തടസ്സം നേരിട്ടുമ്പോൾ വാഹനങ്ങൾ ഇത് വഴിയാണ് പോവുന്നത്. സമീപത്തെ നാല് സ്കൂളിലെ വിദ്യാർത്ഥികൾ കാൽ നടയായി പോകുന്ന വഴിയാണ്. കുട്ടികൾ ജീവൻ പണയം വെച്ചാണ്  നടന്ന് പോവുന്നത്. മരം മുറിച്ച് മാറ്റണമെന്ന ആവശ്യo ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഉന്നയിച്ചെങ്കിലും ഫലം നിരാശ മാത്രമാണെന്ന് പരാതി ഉയർന്നു

Post a Comment

Previous Post Next Post