*മാഹിയിൽ 11-ന് പെട്രോൾ പമ്പ് തൊഴിലാളി പണിമുടക്ക്*
മയ്യഴി : മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്. പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനും സംയുക്ത യൂണിയൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
എട്ടിന് രാവിലെ 11-ന് പള്ളൂർ ബിടിആർ മന്ദിരത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ കൺവെൻഷൻ നടക്കും.
Post a Comment