പുതുച്ചേരി സംസ്ഥാനതല ക്വിസ്സ് മത്സരത്തിൽ മാഹി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പുതുച്ചേരി ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സംസ്ഥാനതല ക്വിസ്സ് മത്സരത്തിൽ മാഹി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചാലക്കര സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഐലീൻ ഫെർണാണ്ടസും അഭിജീത് ജീജോയും അടങ്ങിയ ടീമാണ്
മാഹിയെ പ്രതിനിധികരിച്ച്
സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് 8000/- രൂപയും പ്രശസ്തി പത്രവും ഉപഹാരമായി ലഭിച്ചു.
Post a Comment