o റെഡ്സ്റ്റാർ ലൈബ്രറി ആൻഡ് റീഡിങ് റൂം, ന്യൂ മാഹി – മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ്
Latest News


 

റെഡ്സ്റ്റാർ ലൈബ്രറി ആൻഡ് റീഡിങ് റൂം, ന്യൂ മാഹി – മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ്

 റെഡ്സ്റ്റാർ ലൈബ്രറി ആൻഡ് റീഡിങ് റൂം, ന്യൂ മാഹി – മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ്



ന്യൂ മാഹിയിലെ റെഡ്സ്റ്റാർ ലൈബ്രറി ആൻഡ് റീഡിങ് റൂം, എസ്.എസ്.എൽ.സി.യും പ്ലസ് ടൂ പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവർപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  എം. കെ. സെയ്തു പരിപാടി ഉദ്‌ഘാടനം ചെയ്തു. എം.എം. ഹയർ സെക്കൻഡറി സ്കൂൾ മാനേജർ താഹിർ കമ്മോത്ത് അധ്യക്ഷത വഹിച്ചു.


താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  വി. പ്രദീപൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മികച്ച വായനക്കാരനായി വയൽ കുനിയിൽ ഭാസ്കരനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.


എം.എം.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ കെ.പി. റീത്ത, ഹെഡ് മാസ്റ്റർ ഒ. അബ്ദുൾ അസീസ്, കെ. കുമാരൻ, വി.കെ. ഭാസ്കരൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.


വിജയികളുടെ പരിശ്രമവും മാതാപിതാക്കളുടെ പിന്തുണയും, അധ്യാപകരെയും സംഘാടകർ പ്രശംസിച്ചു.


Post a Comment

Previous Post Next Post