o *ചിത്രകല മത്സരം സംഘടിപ്പിച്ചു*
Latest News


 

*ചിത്രകല മത്സരം സംഘടിപ്പിച്ചു*

 *ചിത്രകല മത്സരം സംഘടിപ്പിച്ചു*



ചാലക്കര മഹാത്മ റസിഡൻസ് അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മാഹി മേഖല ചിത്രരചന മത്സരം  ചാലക്കര പി.എം. ശ്രീ യുജിഎച്ച്എസ്സിൽ നടന്നു.


 പ്രശസ്ത ചിത്രകല അധ്യാപകൻ സനൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


അസോസിയേഷൻ പ്രസിഡന്റ്‌ ടി സിയാദ് അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ രസ്‌ന അരുൺ ആശംസ നേർന്നു.

ജനറൽ സെക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും  ജോയിൻ സെക്രട്ടറി റഫീഖ് വട്ടൊത് നന്ദിയും പറഞ്ഞു.

 മാഹി മേഖലയിലെ നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

കെ വി പ്രദീപൻ, കെ വി പ്രവീൺ, കലേഷ്, എ വി ശശി, ടി പി രാജൻ, സജില പ്രദീപൻ, സംഗീത ശ്രീജു എന്നിവർ നേതൃത്വം നൽകി.


സെപ്റ്റംബർ 7 ഞായറാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടി എംഎൽഎ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച്  മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കുംമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു


Post a Comment

Previous Post Next Post