o ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി
Latest News


 

ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി

 ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി



ന്യൂമാഹി..ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് ന്യൂമാഹി പഞ്ചായത്തിൽ തുടക്കമായി.


പെരിങ്ങാടി എം എം എൽ പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്തു ഉദ്ഘാടനം ചെയ്തു.


വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികളും തൈകൾ പരസ്പ‌രം കൈമാറി.


പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.


ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേർസൺ ലത


കാണി പദ്ധതി വിശദീകരണം ചെയ്തു.


വാർഡ് മെമ്പർ കെ ഷീബ സംസാരിച്ചു.


പ്രധാന അധ്യാപിക ദിൽഫിയ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post