o മുസ്ലിം ലീഗ് നേതാവ് എം.എ.മഹമൂദ് സാഹിബിന്റെ അനുസ്മരണ സംഗമം നടത്തി
Latest News


 

മുസ്ലിം ലീഗ് നേതാവ് എം.എ.മഹമൂദ് സാഹിബിന്റെ അനുസ്മരണ സംഗമം നടത്തി

 *മുസ്ലിം ലീഗ് നേതാവ് എം.എ.മഹമൂദ് സാഹിബിന്റെ അനുസ്മരണ സംഗമം നടത്തി*



*മാഹി*പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ മുൻ സംസ്ഥാന ട്രഷററും, മാഹി ജില്ലാ മുസ്ലിംലീഗിന്റെ മുൻ പ്രസിഡണ്ടും,മത, രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായ എം.എ.മഹമൂദ് സാഹിബിന്റെ അനുസ്മരണ സംഗമം മാഹി ഐക്യ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ കോ. ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. 


യുഡിഎഫ് ചെയർമാൻ എം.പി.അഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സംഗമം മാഹി എം.എൽ. എ. രമേശ് പറമ്പത്ത്, ഉദ്ഘാടനം ചെയ്തു.


കെ.മോഹനൻ, സ്വാഗതം പറഞ്ഞു. 

കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: കെ.എ.ലത്തീഫ്, അനുസ്മരണ പ്രഭാഷണം നടത്തി

പി.യൂസഫ്, പി പി വിനോദൻ,ആവോളം ബഷീർ,ആഷലത,സത്യൻ കേളോത്ത്,കെ.ഹരീന്ദ്രൻ, എ. വി. ഇസ്മായിൽ, പി.ടി.കെ.റഷീദ്, 

റഹ്ദാദ് മൂവിക്കര, (ദുബായ് കെഎംസിസി)

ഇ. ഷറഫുദ്ദീൻ മാസ്റ്റർ,

ടി.എസ്. സാലിഹ്, 

(ഖത്തർ കെഎംസിസി) തുടങ്ങിയവർ സംസാരിച്ചു 

പി.ടി.സി.ശോഭ,നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post