o ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റ്
Latest News


 

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റ്

 ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റ്



 പുഷ്പലത യുടെ നാലാം ചരമ വാർഷിക അനുസ്മരണ

 പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 പരിപാടികളുടെ സമാപന ദിവസമായ ഇന്ന് മേഖല ഷട്ടിൽ ടൂർണ്ണമെൻറ് സ്മാഷ് ബാറ്റ്മെൻറൺ അക്കാദമി പാനൂരിൽ വച്ച് നടന്നു

 പുഷ്പലതയുടെ നിത്യ അനുസ്മരണത്തിനായി പുഷ്പലതയുടെ പേരിൽ ഒരു എവർ റോളിംഗ് ട്രോഫി പാനൂർ മേഖലയിലെ 3 യൂണിറ്റുകളായ ചൊക്ലി യൂണിറ്റ്, പാനൂർ യൂണിറ്റ്, പാറാട്ട് യൂണിറ്റ് ,എന്നിവയിൽ നല്ല സംഘടനാ പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് ഒരു ട്രോഫി നൽകുവാൻ യൂണിറ്റിന് ഡോക്ടർ യഹിയ ഖാൻ പുഷ്പലതയുടെ പേരിൽ നൽകുകയുണ്ടായി .

പുഷ്പലത സംഘടന പ്രവർത്തനത്തിൽ മികവുറ്റ പ്രവർത്തനം നൽകിയതിനാലാണ് ഇന്നും അവരെ സ്മരിക്കുന്നത് എന്ന് ഡോക്ടർ യഹിയ ഖാൻ  അനുസ്മരണ പരിപാടിയിൽ പറഞ്ഞു.



 സ്വാഗതം - വർണ്ണന ശ്രീജിത്ത്, അധ്യക്ഷൻ  -പ്രതീഷ് പ്രസ്, ഉദ്ഘാടനം -പി വി അനിൽകുമാർ മേഖല ഇൻ ചാർജ്,


 മേഖലാ ഷട്ടിൽ ടൂർണമെന്റിന്റെ ഭാഗമായി ട്രോഫി വിതരണം പരിപാടിയിലെ മുഖ്യ അതിഥിയായ ഡോക്ടർ യഹിയാക്കാൻ നിർവഹിച്ചു സംസാരിച്ചു,



 ഷട്ടിൽ ബാഡ്മിൻ കളിയിൽ പാനൂർ യൂണിറ്റിലെ റോജി, ധനേഷ് ,എന്നിവർക്ക് ഒന്നാം സ്ഥാനത്തിന് അർഹരായി.


 രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ചൊക്ലി യൂണിറ്റിലെ  പ്രതീഷ് പ്രസ്, പ്രണവം   പ്രമോദുമാണ് '


തുടർന്ന് നടന്ന ആശംസ ചടങ്ങിൽ ആശംസ അർപ്പിച്ച് - ബാബുരാജ് കുന്നോത്ത് പറമ്പ്, രാജേഷ് പാലക്കുല്‍ ,സി വി രജിത്ത് ,ശരത് സി വി ,എന്നിവർ സംസാരിച്ചു .

ഷിജു പാറാട്ട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post