അനിയന്ത്രിതമായ വിമാന കൂലി നിയന്ത്രിക്കുക
ന്യൂമാഹി : കുടുംബസമ്മേതം പ്രവാസികൾ നാട്ടിൽ മടങ്ങുന്ന സന്ദർഭത്തിലുൾപ്പെടെ അനിയന്ത്രിതമായ നിലയിൽ വിമാന
കൂലി കൂട്ടി പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് വിമാന കമ്പനികളെ നിയന്ത്രിക്കുന്നതിനാവശ്യമായ ഇടപെടൽ ഉണ്ടാവണമെന്ന് കേരള പ്രവ വാസി സംഘം ന്യൂമാഹി വില്ലേജ് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ ഏറിയ സെക്രട്ടറി രമേശ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു.
സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.
വി കെ സജിത്ത്, പി കെ അബ്ദുൾ ഷിനോഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ പി അബ്ദുൾ നാസർ (പ്രസിഡണ്ട്) പി വിനീഷ്, കെ കെ പ്രേമരാജ് (ജോ : സെക്രട്ടറിമാർ)
ടി കെ മുഹമ്മദ് ഫിറോസ് (സെക്രട്ടറി)
പി പി രമേശൻ ,എം വി ഷക്കീബ് (ജോ : സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു
Post a Comment