o മഹർഷി അരവിന്ദന്റെ ദർശനങ്ങൾ പ്രചരിപ്പിക്കണം - ഭാരതീയവിചാരകേന്ദ്രം
Latest News


 

മഹർഷി അരവിന്ദന്റെ ദർശനങ്ങൾ പ്രചരിപ്പിക്കണം - ഭാരതീയവിചാരകേന്ദ്രം

 മഹർഷി അരവിന്ദന്റെ ദർശനങ്ങൾ പ്രചരിപ്പിക്കണം - ഭാരതീയവിചാരകേന്ദ്രം



മഹർഷി അരവിന്ദന്റെ കാഴ്ചപ്പാടിലെ ഭാരതസങ്കല്പം സൃഷ്ടിക്കാൻ മഹർഷി അരവിന്ദനെക്കുറിച്ച് പഠിക്കണമെന്നും ശ്രീ അരബിന്ദോ ദർശനങ്ങൾ പഠിച്ചു പ്രചരിപ്പിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി പൂവ്വച്ചേരി വിജയൻ അഭിപ്രായപ്പെട്ടു.


ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പള്ളൂരിൽ സംഘടിപ്പിച്ച വൈചാരിക സദസ്സിൽ "മഹർഷി അരവിന്ദൻ - ഭാവിയുടെ പ്രവാചകൻ" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എം. പ്രകാശൻ സ്വാഗതം പറഞ്ഞു. മനോജ്‌. കെ. പി അധ്യക്ഷം വഹിച്ചു.

ജയസൂര്യ ബാബു നന്ദി പറഞ്ഞു.

ഡോ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ.അശോകൻ, എ. ദിനേശൻ, എൻ. സി. സത്യനാഥൻ, മഗിനേഷ് മഠത്തിൽ, പ്രബീഷ് കുമാർ, സബിത് പന്തക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post