ഗുരു ജയന്തി സന്ദേശ യാത്ര നടത്തി
ന്യൂ മാഹി:ആച്ചുക്കുളങ്ങര ശ്രീനാരായണമഠവും ജി .ഡി. പി .എസിന്റെ കോഡിനേഷൻ കമ്മിറ്റിയും യുവജന സഭയും സംയുക്തമായി നടത്തിയ ശ്രി നാരായണ ഗുരു ജയന്തി വിളംബരം സന്ദേശ യാത്ര ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർജില്ലാ പ്രസിഡണ്ട് സി .കെ. സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡണ്ട് പ്രേമൻ അതിരുകുന്നത് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ സന്ദേശ യാത്ര പതാക കൈമാറി അനുഗ്രഹ പ്രഭാഷണവും നടത്തി. ശ്രീനാരായണ മഠം ഏകോപനസമിതി കൺവീനർ മുരിക്കോളി രവീന്ദ്രൻ, രഞ്ജിത്ത് പുന്നോൽ പി .കെ. ബാലഗംഗാധരൻ, ടി. എൻ. സുരേഷ് ബാബു സംസാരിച്ചു. ആച്ചുക്കുളങ്ങര, പുന്നോൽ, ചെള്ളത്ത് റോഡ് വഴി മാടപ്പീടിക ടൗൺ പാറാൽ വഴി സന്ദേശ യാത്ര ശ്രീ നാരായണ മഠത്തിൽ സമാപിച്ചു. കെ.സി. രാജേഷ്, ഷിനു മുല്ലോളി, സതീശൻ അനശ്വര, ബിജോയ്കനിയിൽ, ഷൈനേഷ് വിപഞ്ചിക, സുനിൽ കുമാർ, സജിഷ് കൊയിലത്ത് എന്നിവർ സന്ദേശ യാത്രക്ക് നേതൃത്വം നൽകി
Post a Comment