o ഓണസമ്മാനമായി ബാല്യവിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം!*
Latest News


 

ഓണസമ്മാനമായി ബാല്യവിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം!*

 *ഓണസമ്മാനമായി ബാല്യവിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം!*



 മാഹി: വെസ്റ്റ് പള്ളൂർ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് ഓണസമ്മാനമായി

ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം സമർപ്പിച്ചു.


കുട്ടികളുടെ ആജീവനാന്ത പഠനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഉറച്ചതും വിശാലവുമായ അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പോണ്ടിച്ചേരി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ  സ്ഥാപിച്ച ഇ.സി..സി.ഇ. സെൻ്റർ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ കുട്ടികൾക്കായി തുറന്നു കൊടുത്തു.


കുട്ടികളുടെ സാമൂഹികവും വൈകാരികവും വൈജ്ഞാവികവും ശാരികവുമായ  ആവശ്യങ്ങളുടെ സമഗ്രമായ വികസനം എന്ന ലക്ഷ്യത്തിനു വേണ്ടി ഒരുക്കിയ സെൻ്റർ വിവിധ തരം പഠനോപകരങ്ങൾ കൊണ്ട് സമ്പന്നമാണ്.

കുട്ടികൾക്ക് ആടാനും പാടാനും അഭിനയിക്കാനും കൂട്ടായ പ്രവർത്തനങ്ങൾ നടത്തുവാനും ഉള്ള അവസരങ്ങൾ സെൻ്ററിൽ ലഭ്യമാക്കും.


ചടങ്ങിൻ്റെ ഭാഗമായി നടന്ന സമ്മേളനം മാഹി വിദ്യാഭ്യാസ വകുപ്പ് ഓഫീസർ എം.എം. തനൂജ ഉദ്ഘാടനം ചെയ്തു.


എസ്.എം.സി. ചെയർമാൻ കെ.സുജിത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗായകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം. മുസ്തഫ മാസ്റ്റർ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവല്ക്കരണ ക്ലാസ്സു നല്കി.


രക്ഷിതാക്കളുടെ പ്രതിനിധി വി. ആദിത്യ ആശംസകൾ നേർന്നു.


ജൂൺ - ജൂലൈ മാസങ്ങളിൽ നടന്ന എഫ്. എൽ.എൻ.(ഭാഷ,ഗണിതം) പഠന ശേഷി പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥി പ്രതിഭകളെ ചടങ്ങിൽ ക്യാഷ് അവാർഡു നല്കി  അനുമോദിച്ചു.


പ്രധാനാധ്യാപിക പി. മേഘ്ന സ്വാഗതവും സീനിയർ പ്രീപ്രൈമറി ടീച്ചർ ജിൽറ്റി മോൾ ജോർജ്ജ് നന്ദിയും പറഞ്ഞു.


തുടർന്നു പ്രീപ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.


പി.ശ്രീകല ബി.ബബിത,

നിഗിത ഫെർണ്ണാണ്ടസ്,

ആർ.രാഖി, എം.കെ. അശ്വന,വി.സുനിത എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post