ദേശീയ പാത വികസനം, പൊട്ടിപ്പൊളിഞ്ഞ റോഡും ഗതാഗതക്കുരുക്കും , യാത്രാ ദുരിതം പേറി ജനം
വടകര: ദേശീയപാത വികസത്തിൻ്റെ ഭാഗമായി പൊതുജനങ്ങളും, യാത്രക്കാരും അനുഭവിക്കുന്ന ദുരിതത്തിൻ്റെ വ്യാപ്തി വിവരണീതമാണെന്ന് മുക്കാളി ഹൈവേ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രവൃത്തിയുടെ അശാസ്ത്രീയതയും,ആസൂത്രണപിഴവും മൂലം യാത്ര നരകതുല്യമായിരിക്കയാണ്. ഇടുങ്ങിയ സർവ്വീസ് റോഡ് മിക്കയിടത്തും പൊട്ടി പൊളിഞ്ഞതും സൈഡിലെ സ്ലാബുകൾ പൊട്ടുന്നതും ഗതാഗത കുരുക്കിന് കാരണമാവുകയാണ്. മാസങ്ങളായി ഒരു ജോലിയും കരാർ ഏറ്റെടുത്ത വാഗാ ഡ് കമ്പനി ചെയ്യുന്നില്ല. പ്രവർത്തി നടക്കാത്തതും ചെയ്ത പ്രവൃത്തി പൂർത്തിയാക്കത്തതും കാരണം കമ്പികളൊക്കെ തുരുമ്പെടുത്ത് നശിക്കുകയാണ്. പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കാൻ നോഡൽ ഓഫിസറെ നിയമിച്ചിട്ടും, മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തിട്ടും പൊതുജനത്തിനെ ദുരിതത്തിന് അറുതിയാവുന്നില്ല. ഈ വിഷയത്തിൽ ആക്ഷൻ കമ്മിറ്റി ആഗസ്റ്റ് 19 ന് വൈ: 4 മണിക്ക് മുക്കാളി ടൗണിൽ ബഹുജന സമര പ്രഖ്യാപന കൺവെൻഷൻ നടക്കും ജനപ്രതിനിധികളും രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പി.പി. ശ്രീധരൻ അദ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. ജയകുമാർ, എ. ടി. ശ്രീധരൻ, ഹാരിസ് മുക്കാളി, കെ.പി വിജയൻ, കൈപാട്ടിൽ ശീധരൻ,തയ്യിൽ രമേശൻ, ചെറുവത്ത് രാമകൃഷ്ണൻ ചെറുവത്ത് ബാബു , രാമത്ത് പുരുഷു സംസാരിച്ചു.
Post a Comment