അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുക്കാളി ടൗണിലെ മത്സ്യ മാർക്കറ്റ് നവീകരിച്ച് നാടിന് സമർപ്പിച്ചു
മുക്കാളി : നവീകരണത്തിൻ്റെ ഭാഗമായി ഒന്നര വർഷത്തോളമായി അടഞ്ഞ് കിടന്നിരുന്ന മുക്കാളി മത്സ്യമാർക്കറ്റ് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു
8 ലക്ഷം രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിയാണ് നവീകരണ കരാർ ഏറ്റെടുത്തത്
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ അനിഷ ആനന്ദസദനം, അബ്ദുൾ റഹീം, രമ്യ കരോടി, ലീല കെ, റീന രയരോത്ത്, റഹീം യു എ , ബാബുരാജ്, സനൽ, വി വി പ്രകാശൻ,കൈപ്പാട്ടിൽ ശ്രീധരൻ, പ്രമോദ് കെ പി, കെ എ സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, എ ടി ശ്രീധരൻ എന്നിവർ ആശംസ ഭാഷണം നടത്തി
അസി. സെക്രട്ടറി ശ്രീകല സ്വാഗതവും, പ്രീത നന്ദിയും പറഞ്ഞു
Post a Comment