പെരിങ്ങാടി അൽ-ഫലാഹ് ഹൈസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പെരിങ്ങാടി : അൽ-ഫലാഹ് ഹൈസ്കൂളിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം ദേശസ്നേഹത്തിന്റെ നിറച്ചാർത്തായി. വിദ്യാർത്ഥികളുടെ ദേശസ്നേഹ ഗാനങ്ങളുടെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തി പരിപാടികൾ ആരംഭിച്ചു.പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനും ആയ അസീസ് മാഹി മുഖ്യാതിഥിയായി.
നൂറിലേറെ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യ സ്മൃതിയുണർത്തുന്ന മെഗാ പ്രഛന്നവേഷ മത്സരവും, ദേശ ഭക്തിഗാനാലാപനവും സ്വാതന്ത്ര്യസമര നായകരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ഫോട്ടോ പ്രദർശനവും മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു
അതോടൊപ്പം മലർവാടി ടീൻ ഇന്ത്യയുടെ നേതൃത്വത്തിൽ 79ആം സ്വാതന്ത്ര്യ മിനി പ്രദർശനത്തിൽ ഇന്ത്യൻ ചരിത്രം, സംസ്കാരം, നേട്ടങ്ങൾ, സ്മാരകങ്ങൾ, കണ്ടുപിടിത്തങ്ങൾ, ചരിത്ര സംഭവങ്ങൾ എന്നിവയെ ആസ്പദമാക്കി ചാർട്ടുകൾ, കരകൗശലവസ്തുക്കൾ, സ്റ്റിൽ മോഡലുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു., ദേശീയ പൈതൃക മിനി ലൈവ് ആർട്ട് പരിപാടിയും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. തത്സമയ ചിത്രരചന, പൈതൃകകലാരൂപങ്ങളുടെ പ്രദർശനം, ദേശസ്മരണയുണർത്തും കലാപ്രകടനങ്ങൾ എന്നിവ കാണികൾക്ക് വൈവിധ്യമാർന്ന അനുഭവമായി.
വിദ്യാർത്ഥികളുടെ സൃഷ്ടിപരതയും ദേശസ്നേഹവും ഒരുമിച്ച് പ്രതിഫലിപ്പിച്ച പരിപാടികൾക്ക് രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം രേഖപ്പെടുത്തി.
ചടങ്ങിൽ അസീസ് മാഹി മുഖ്യ പ്രഭാഷണം നടത്തി, അൽഫലാഹ് ട്രസ്റ്റ് സെക്രട്ടറി സാലിഹ് പി. കെ. വി. അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ റഫീഖ് നദ്വി സ്വാഗതം പറഞ്ഞു. ട്രസ്റ്റ് അഗംഗളായ കെ. കെ അലി, നസീര്‍ അഹമദ്, അബ്ദുള്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
Post a Comment