o മികവ് 2025"
Latest News


 

മികവ് 2025"

 മികവ് 2025" 



 പുന്നോൽ :  ശിഹാബ് തങ്ങൾ റിലീഫ് സെൽ പുന്നോൽ ന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാന പരിപാടി " മികവ് 2025" അതോടൊപ്പം ആതുര ശുശ്രൂഷ സാമൂഹിക ജീവകാരുണ്യ രംഗത്ത് അര നൂറ്റാണ്ടിലേറെ നിസ്തുലമായ സേവനങ്ങൾ അർപ്പിച്ഛ, ഒരുനാടിന്റെ സ്പന്ദനമായ ഡോക്ടർ എം മുഹമ്മദ്‌ സാഹിബിന് ഉള്ള ആദരവ് സമർപ്പണവും 

പുന്നോൽ മാപ്പിള LP സ്കൂൾ  അങ്കണത്തിൽ വച്ച് നടന്നു.


രമേശ്‌ പറമ്പത്ത് MLA ഉൽഘാടനം ചെയ്തു, 

റബീസ് അബ്ദുൽ സമദ് അനുമോദന പ്രഭാഷണവും, മുസ്ലിം ലീഗ് തലശേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് മുഖ്യ പ്രഭാഷണവും നടത്തി. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി കെ സുലൈമാൻ,ന്യൂ മാഹീ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശഹദിയ മധുരിമ,

 പുന്നോൽ മുസ്ലിം ജമാഅത് സെക്രട്ടറി അസീസ് ഹമീദ്, അസ്‌കർ മധുരിമ, എം പി ബഷീർ, സാമൂഹ്യ പ്രവർത്തക റസിയ ലത്തീഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുസ്ലിം ലീഗ് പുന്നോൽ ശാഖ പ്രസിഡന്റ് AP അഫ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ കൺവീനർ സജ്ജാദ് അഹമ്മദ് സ്വാഗതവും, ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post