o പ്രിയദർശിനി യുവകേന്ദ്ര: സ്വാതന്ത്ര്യ ദിന സന്ദേശ റാലി 15 ന് പള്ളൂരിൽ
Latest News


 

പ്രിയദർശിനി യുവകേന്ദ്ര: സ്വാതന്ത്ര്യ ദിന സന്ദേശ റാലി 15 ന് പള്ളൂരിൽ

 പ്രിയദർശിനി യുവകേന്ദ്ര: സ്വാതന്ത്ര്യ ദിന സന്ദേശ റാലി 15 ന് പള്ളൂരിൽ



മാഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന സന്ദേശറാലി നടത്തും. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് പ്രിയദർശിനി യുവകേന്ദ്ര പരിസരത്തു നിന്നും ആരംഭിക്കുന്ന റാലി 5 മണിക്ക് മാഹി സ്റ്റാച്യു ജംഗ്ഷനിൽ സമാപിക്കും. സമാപന യോഗത്തിൽ പുതുച്ചേരി മുൻ അഭ്യന്തരമന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ എന്നിവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സത്യൻ കോളോത്ത് അറിയിച്ചു.

Post a Comment

Previous Post Next Post