ന്യൂമാഹി ടൗണിൽ പ്രകടനവും തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു
ന്യൂമാഹി : പൊതുപണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രകടനവും ന്യൂമാഹി ടൗണിൽ തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു
കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. കണ്ട്യൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, ടി എം സുരേഷ് കുമാർ,എം കെ ലത, സി കെ പ്രകാശൻ, പി പി അജയകുമാർ, കെ ഷീബ,അർജുൻ പവിത്രൻ, ടി സുധ, കെ കെ സുബീഷ്, വി എം സുബിൻ എന്നിവർ സംസാരിച്ചു. കുറിച്ചിയിൽ പുന്നോൽപരിസരവും, പെരിങ്ങാടി പോസ്റ്റാഫീസും കേന്ദ്രീകരിച്ച് പ്രകടനം നടന്നു
Post a Comment