സൺഷേഡ് പാളി ഇളകി വീണു. പന്തക്കൽ ഹയർ സെക്കഡറി സ്കൂളിൽ ഒഴിവായത് വൻ ദുരന്തം.
മാഹി : പന്തക്കൽ പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സൺ സൈഡ് പാളി ഇളകിവീണു. താഴത്തെ നിലയിൽ നിലയിൽ പത്താം ക്ലാസിനു മുൻവശത്തായിട്ടുള്ള സൺഷേഡ് പാളിയാണ് ഇളകി വീണത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തത്തിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷപ്പെട്ടത്.വിദ്യാർത്ഥികൾ കളിക്കുന്നതും അധ്യാപകർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇതിനടുത്താണ്. മാഹിയിലെ പല വിദ്യാലയങ്ങളിലും കാലപ്പഴക്കത്താൽ കോൺക്രീറ്റ് പാളികളും മറ്റും തൂങ്ങി നിൽക്കുന്ന സ്ഥിതിയിലാണുള്ളത്. പണ്ട് കുംഭകോണത്ത് തീപിടുത്തം ഉണ്ടായ ഉടനെ മാഹിയിലെ എല്ലാ വിദ്യാലയങ്ങളിലും അഗ്നിശമന യന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു. മാഹിലെ വിദ്യാലയങ്ങളുടെ സുരക്ഷയെ കുറിച്ച് അധികൃതർ ബോധവാന്മാരാകാൻ എവിടെയെങ്കിലും അപകടം ഉണ്ടാകേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും. മാഹി ഭരണകൂടത്തിന്റെ അടിയന്തരശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ടതാണ്.
Post a Comment