*കോൺഗ്രസ് ശിൽപശാല സംഘടിപ്പിച്ചു*
കോടിയേരി പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. മാടപ്പീടിക ഗുംട്ടിയിലെ സൗത്ത് വയലളം യു പി സ്‌കൂളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം മാഹി എം എൽ എ രമേശ്പറമ്പത്ത് നിർവ്വഹിച്ചു.
ഡി. സി. സി ജനറൽ സെക്രട്ടറി ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. സി പി പ്രസിൽ ബാബു അധ്യക്ഷത വഹിച്ചു. വി.രാധാ കൃഷ്‌ണൻ മാസ്റ്റർ, അഡ്വ സി ടി സജിത്ത്, വി സി പ്രസാദ്. കെ. പി കുശല കുമാരി ടീച്ചർ, വി ദിവാകരൻ മാസ്റ്റർ. പി. കെ രാജേന്ദ്രൻ, പി എം കനകരാജൻ, ടി എം പവിത്രൻ, പി. ദിനേശൻ, സന്ദീപ് കോടിയേരി . കെ അജിത്ത് കുമാർ സംസാരിച്ചു. കെ സി ശ്രീജിത്ത് കുമാർ, കെ.വി ജയചന്ദ്രൻ എന്നിവർ ക്ലാസ് നിയന്ത്രിച്ചു.
Post a Comment