അഴിയൂരിൽ എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി.
അഴിയൂർ : കീം പരീക്ഷ ഫലം അട്ടിമറിച്ച് ഭരണഘടനാ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്
എം എസ് എഫ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സലാഹുദ്ധീൻ, ജനറൽ സെക്രട്ടറി ഹൈസം ഇസ്മായിൽ, ഭാരവാഹികളായ ഫജർ ഇ കെ, സൽമാൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ജാസിർ,നിസാം, ഫവാസ് എന്നിവർ നേതൃത്വം നൽകി.
Post a Comment