o പന്തക്കൽ ഐ.കെ.കെ ഹയർ സെക്കൻഡറി മികച്ച പി.എം ശ്രീ .സ്കൂൾ പട്ടികയിൽ
Latest News


 

പന്തക്കൽ ഐ.കെ.കെ ഹയർ സെക്കൻഡറി മികച്ച പി.എം ശ്രീ .സ്കൂൾ പട്ടികയിൽ

 പന്തക്കൽ ഐ.കെ.കെ ഹയർ സെക്കൻഡറി മികച്ച പി.എം ശ്രീ .സ്കൂൾ പട്ടികയിൽ



മാഹി:രാജ്യത്തെ മികച്ച പിഎംശ്രീസ്‌കൂളുകളുടെ പട്ടികയിൽ പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർസെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.

ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ ആണ് പ്രഖ്യാപനം നടത്തിയത്. വികസിത ഭാരതം @ 2047 ന്റെ ഭാഗമായാണ് മികച്ച പിഎംശ്രി സ്കൂളുകൾ തിരഞ്ഞെടുക്കുന്നത്. ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ നടന്ന അഖില ഭാരതീയ ശിക്ഷാ സംഗമത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ ആണ് പ്രഖ്യാപനം നടത്തിയത്. സ്കൂളിൽ ഒരുക്കിയ വീഡിയൊ കോൺഫറൻസിന് സാക്ഷികളാകാൻ രമേശ് പറമ്പത്ത് എംഎൽഎ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, പി.എം.ശ്രി നോഡൽ ഓഫീസർ വൈസ് പ്രിൻസിപ്പൽ കെ. ഷീബ, മാഹി മുൻ നഗരസഭാഗം കെ.വി മോഹനൻ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ശിലാഫലകവും സ്ഥാപിച്ചു.

Post a Comment

Previous Post Next Post