*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശനിയാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എസ്. ഷർമിള, മാണിക്കോത്ത് മഗേഷ്, മെമ്പർമാരായ ടി.എ. ഷർമിരാജ്, കെ.ടി. ഫാത്തിമ, കെ. ഷീബ, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല ടീച്ചർ എന്നിവർ സംബന്ധിച്ചു.
Post a Comment