*രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*
മാഹി ഡെൻ്റൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ
മലബാർ കാൻസർ സെന്ററിൻ്റെയും,
റോട്ടറാക്ട് മൈൻഡ്സിൻ്റെയും,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെയും സഹകരണത്തോടെ മാഹി ഡെൻ്റൽ കോളജിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പ് എൻ എസ് എസ് കോർഡിനേറ്റർ ഡോ. ടീനു തോമസിന്റെ അധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ രക്തം ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി പി റിയാസ് മാഹി,ഫസൽ ചാലാട്, ഡോ.അങ്കിത, എം സി സി ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ.ഹർഷ, എന്നിവർ ആശംസ അറിയിച്ചു. ക്യാമ്പിന് റോട്രാക്റ് ട്രാക്റ്റ് മൈന്റ്സ് എം സി സി ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അരുൺ, റയീസ് മാടപ്പീടിക, കാർത്തു വിജയ്, മജീഷ് തപസ്യ, ഷംസീർ പാരിയാട്ട് എന്നിവർ നേതൃത്വം നൽകി.
Post a Comment