o *ചൊയ്യാൻകണ്ടി കുടുംബ സംഗമത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*
Latest News


 

*ചൊയ്യാൻകണ്ടി കുടുംബ സംഗമത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*

 *ചൊയ്യാൻകണ്ടി കുടുംബ സംഗമത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.*



*ന്യൂമാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ ചൊയ്യാൻകണ്ടി കുടുംബ സംഗമത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിൽ കുടുംബാംഗങ്ങൾ ഇൻഹൗസ് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് മുതിർന്ന കുടുംബാംഗങ്ങളായ സി എച്ച് ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ സി എച്ച് താജുദ്ധീൻ ഉദ്ഘാടനം ചെയ്തു.*


*നജ്മാ ഹാഷിം സ്വാഗതം പറഞ ക്യാമ്പിന് ഡോ: മോഹൻദോസ് മുരുകൻ, ഡോ: ഹർഷ, അസീസ് ഹാഷിം, റയീസ് മാടപ്പീടിക  എന്നിവർ ആശംസകൾ അർപിച്ചു. സ്ത്രീകളും മുതിർന്നവരുമടക്കം മുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. അസീസ് ഹാഷിമും, ഭാര്യയും മകനും, ഹാഷിമിന്റെ ഒരു മകന്റെ ഭാര്യയും രക്തദാനം ചെയ്തത് ക്യാമ്പിന് ആവേശമായി മാറി.*


*കുടുംബസംഗമത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്ററിലേക്ക് ദീർഘദൂരങ്ങളിൽ നിന്നും വരുന്ന രോഗികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനം നടത്തിയ ചൊയ്യാൻകണ്ടി കുടുംബത്തിനെ എം സി സി യും, ബി ഡി കെ തലശ്ശേരിയും അഭിനന്ദിച്ചു. ക്യാമ്പിന് ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അൻസൽ, ഇമ്രാൻ, സിദ്ധിഖ്, ഷൈൻജു, ഷെർനാമ്, താഹിർ, സമാൻ എന്നിവർ നേതൃത്വം നൽകി.ചൊയ്യാൻകണ്ടി കുടുംബത്തിനുള്ള സർട്ടിഫിക്കറ്റ് ഡോ:മോഹൻദോസ് മുരുകനിൽ നിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.ക്യാമ്പിന് പി പി റിയാസ് മാഹി നന്ദി പറഞു .*

Post a Comment

Previous Post Next Post