ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ: പ്രതിഷേധ പ്രകടനം നടത്തി
കോടിയേരി : ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ കൊണ്ട് ഒരു പാവപ്പെട്ട സ്ത്രീ ദാരുണമായി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോടിയേരി, പാറ്റൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മാടപ്പീടികയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ ഡിസിസി അംഗം വി.സി. പ്രസാദ്, സി.പി പ്രസീൽ ബാബു, പി.കെ. രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി. ഗംഗാധരൻ, പി.എം. കനകരാജൻ എന്നിവർ പ്രസംഗിച്ചു. എം. മഹേഷ് കുമാർ, പി. ദിനേശൻ, ടി.എം. പവിത്രൻ കെ. അജിത് കുമാർ, പി.യു. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
Post a Comment