o മാഹി എം എം സിയുടെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
Latest News


 

മാഹി എം എം സിയുടെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

 മാഹി എം എം സിയുടെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു 



മാഹി : മാഹി എം എം സിയുടെ  നവീകരിച്ച ലാബിന്റെ ഉദ്ഘാടനം മമ്പറം ഇന്ദിരഗാന്ധി മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയരക്ടർ മമ്പറം ദിവാകരൻ നിർവ്വഹിച്ചു.


എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ അധ്യക്ഷത വഹിച്ച് സംസാരിച്ചു പുതിയ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യവും വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു. എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : ഉദയകുമാർ, എം എം സി മെന്റൽ ഹെൽത്ത് വിഭാഗം ഡോ : ജിൻസി ജോഷി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ്‌ മുനീർ നന്ദി അറിയിച്ചു. അഡ്മിൻ കോർഡിനേറ്റർ ജെസ്‌ന, മെഡിക്കൽ ലാബ് പ്രതിനിധി ഫാത്തിമത്തുൽ ശാസിയ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post