o ഏകദിന സാഹിത്യ ക്യാമ്പ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.*
Latest News


 

ഏകദിന സാഹിത്യ ക്യാമ്പ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.*

 *ഏകദിന സാഹിത്യ ക്യാമ്പ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.*



മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തോട് അനുബന്ധിച്ച് സ്കൂൾ ഭാഷാ ക്ലബ്ബും സീഡ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പ് വിഖ്യാത മലയാള സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.


കഥാകൃത്തും നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ അംബികാസുതൻ മാങ്ങാട്  മുഖ്യാതിഥിയാവും.


വൈസ് പ്രിൻസിപ്പൽ കെ.പ്രേമാനന്ദൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മാഹി വിദ്യാഭാസ വകുപ്പ് മേലധ്യക്ഷ എം-എം. തനൂജ മുഖ്യഭാഷണം നടത്തും.


പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ആശംസകൾ നേരും.

ക്യാമ്പ് ഡയറക്ടർ കെ.കെ. സ്നേഹ പ്രഭ സ്വാഗതവും സീനിയർ ടീച്ചർ എം.കെ. ബീന നന്ദിയും പറയും:


തുടർന്നു 

 വേണുദാസ് മൊകേരി, സി. നിഷാറാണി എന്നിവരുടെ നേതൃത്വത്തിൽ സാഹിത്യ ക്യാമ്പ് നടക്കും.

Post a Comment

Previous Post Next Post