*ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ താരങ്ങളായി!*
മാഹി: വെസ്റ്റ് പള്ളൂർ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ ബഷീർ ഓർമ്മ ദിനത്തിൻ്റെ മുന്നോടിയായി ബഷീർ കഥാപാത്രങ്ങളായി വേഷമണിഞ്ഞ് വേദിയിലെത്തിയ കുട്ടികൾ സ്കൂളിലെ താരങ്ങളായി.
.പ്രീ പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സിലെ പതിനെട്ടോളം കുട്ടികളാണ് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രശസ്ത കൃതികളിലെ കഥാപാത്രങ്ങളെ വേഷവിധാനത്തോടെ തന്മയമയത്വത്തോടെ അവതരിപ്പിച്ച് കൈയടി നേടി
സ്കൂളിലെ താരങ്ങളായത്.
നതാൻ ആർതൂർ,മുഹമ്മദ് ഇസാൻ, എന്നിവർ ബഷീറായും
നഫീസ അഫ്നാസ്, പി ലക്ഷ്മിക, തൻവി നമ്പ്യാർ, തബഷ്മി ഷിനോജ്, എസ്. യാമി ജാനകി എന്നിവർ പാത്തുമ്മയയും
നീള. ബി. ജ്വൽ, പി. സാത്വിക എന്നിവർ സൈനബയായും
പി.തനയ്, നിഹാൻ സജീവ്,ഷാസിൽ മൊയ്ദീൻ, ഐദിൻ ദിധു, ഐലിൽ,ജയേഷ് എന്നിവർ മജീദ് ആയും അങ്കജ് .എസ്. ആനന്ദ് എവിൻ ആർഷ് എന്നിവർ എട്ടു കാലി മമ്മുഞ്ഞ് ആയും ടി. ഇഷാനി , ഐന്ദ്രി മിത്ര എന്നിവർ സാറാമ്മയായും
എയ്തൽ.എസ്.ആനന്ദ് ആനവാരി രാമൻ നായരായും വേദിയിലെത്തി കൂട്ടുകാരെ രസിപ്പിച്ചു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ തിരഞ്ഞെടുത്ത അവതരിപ്പിച്ച സംഭാഷണം സദസ്സിൽ ചിരി പടർത്തി.
നൈനിക സുബിൻ
സാത്വിക് സഗീജ് എന്നിവർ ലഘു വായന കുറിപ്പുകൾ അവതരിപ്പിച്ചു.
തുടർന്ന് ചലച്ചിത്ര പിന്നണി ഗായകനും പ്രചോദകനുമായ എം മുസ്തഫ മാസ്റ്റർ 'ബഷീറിനെ അറിയാം' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നു പ്രഖ്യാപിച്ച വൈക്കം മുഹമ്മദ് ബഷീർ പെറ്റമ്മയേയും മാതൃരാജ്യത്തെയും ഒരു പോലെ സ്നേഹിച്ച എഴുത്തുകാരനാണെന്നു തിരിച്ചറിയാൻ സംവാദം കുട്ടികളെ സഹായിച്ചു.
പ്രധാനാധ്യാപിക പി.മേഘ്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പി.ശ്രീകല ബി. ബബിത എന്നിവർ ആശംസകൾ നേർന്നു.
ആർ. രാഖി സ്വാഗതവും
പായേരി അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
നിഖിത ഫെർണാണ്ടസ്, അശ്വന.എം. കെ, രാഖി. ആർ.,ജിൽറ്റിമോൾ ജോർജ്,സുനിത. വി, ശോഭ. സി. എന്നിവർ നേതൃത്വം നൽകി.
Post a Comment